എസ് എസ് എഫ് ക്യാമ്പസ് സമ്മേളന പ്രഖ്യാപനം 12ന്

Posted on: September 1, 2015 12:02 pm | Last updated: September 1, 2015 at 12:02 pm

മലപ്പുറം: എസ് എസ് എഫ് ജില്ലാ ക്യാമ്പസ് സമ്മേളനം പ്രഖ്യാപനം ഈമാസം 12ന് പൂക്കോട്ടൂരില്‍ നടക്കും. വിദ്യാര്‍ഥിത്വ സംരക്ഷണ ദൗത്യവുമായാണ് ക്യാമ്പസ് സമ്മേളനം നടത്തുന്നത്. ക്യാമ്പസ് സമ്മേളനത്തില്‍ പ്രഖ്യാപനത്തോടെ ക്യാമ്പസിനകത്ത് പുതിയ ഉണര്‍ത്തുപ്പാട്ടുമായി എസ് എസ് എഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും. ജില്ലാ ക്യാമ്പസ് നേതാക്കളുടെ നേതൃത്വത്തില്‍ കലാലയ പര്യടനം നടക്കും. സെപ്തംബര്‍ അഞ്ചിന് ഡിവിഷന്‍ ജനറല്‍ സെക്രട്ടറി, ക്യാമ്പസ് സെക്രട്ടറി, ജില്ലാ ക്യാമ്പസ് ഫോറം അംഗങ്ങളുടെ ക്യാമ്പസ് വിചാരം മലപ്പുറത്ത് നടക്കും. വരുന്ന മൂന്ന് മാസകാലത്തെ കര്‍മ പദ്ധതികളുടെ പ്രഖ്യാപനവും നടക്കും. ഇതു സംബന്ധിച്ച് ജില്ലാ ക്യാമ്പസ് യോഗം എസ് എസ് എഫ് സംസ്ഥാന ക്യാമ്പസ് സെക്രട്ടറി ഡോ. നൂറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ക്യാമ്പസ് സമിതി ചെയര്‍മാന്‍ കെ വി മുഹമ്മദ് യൂസുഫ് പെരിമ്പലം അധ്യക്ഷത വഹിച്ചു. എം കെ മുഹമ്മദ് സ്വഫ്‌വാന്‍, പി അബ്ദുര്‍റഹ്മാന്‍ വെള്ളില, ഡോ. അബൂബക്കര്‍ സിദ്ദീഖ്, മന്‍സൂര്‍ അലി സഅദി, ഫഖ്‌റുദ്ദീന്‍ മലപ്പുറം, സിറാജുദ്ദീന്‍ അരീക്കോട് ചര്‍ച്ചക്ക് നേതൃത്വം നല്‍കി.