പോള്‍ മുത്തൂറ്റ് വധം: ഒമ്പതു പ്രതികള്‍ക്കു ജീവപര്യന്തം

Posted on: September 1, 2015 11:28 am | Last updated: September 4, 2015 at 12:57 am

paul muthootതിരുവനന്തപുരം: പോള്‍ എം. ജോര്‍ജ് വധക്കേസിലെ ആദ്യ ഒമ്പതു പ്രതികള്‍ക്കു ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ഒമ്പതു പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. തെളിവുകള്‍ നശിപ്പിച്ചതിനു 10 മുതല്‍ 13 വരെയുള്ള പ്രതികള്‍ക്ക് മൂന്നു വര്‍ഷം കഠിന തടവും വിധിച്ചു. കേസിലെ ഒന്നാം പ്രതി ജയചന്ദ്രന്‍ ജീവപര്യന്തം ശിക്ഷയ്ക്കു പുറമേ 50,000 രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു.