ഗുജറാത്തില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചു

Posted on: September 1, 2015 10:26 am | Last updated: September 5, 2015 at 12:19 am

mobile internetഗാന്ധിനഗര്‍: ഗുജറാത്തില്‍ പട്ടേല്‍ സമുദായക്കാര്‍ നടത്തിയ സമരം കലാപമായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനരാരംഭിച്ചു. ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയിലാണ് നിരോധനം നീക്കാന്‍ തീരുമാനമായത്. കലാപത്തെ തുടര്‍ന്ന് ഓഗസ്റ്റ് 25 നാണ് മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചിരുന്നത്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, യൂട്യൂബ്, ട്വിറ്റര്‍ എന്നിവയ്ക്കുള്ള നിയന്ത്രണം സെപ്റ്റംബര്‍ രണ്ടിനേ പുനസ്ഥാപിക്കുകയുള്ളെന്നും പോലീസ് പറഞ്ഞു.
ഗുജറാത്തില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചു.