സമരം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഹര്‍ദിക് പട്ടേല്‍

Posted on: August 30, 2015 2:24 pm | Last updated: August 30, 2015 at 2:24 pm
SHARE

hardik-patel-story_082515102009ന്യൂഡല്‍ഹി: ഗുജറാത്തിലെ പട്ടേല്‍ സംവരണ സമരം കൂടുതല്‍ സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കുമെന്ന് സമരനേതാവ് ഹര്‍ദിക്ക് പട്ടേല്‍. 12 സംസ്ഥാനങ്ങളിലേക്കും കൂടി സമരം വ്യാപിപ്പിക്കും. ജന്ദര്‍മന്ദറില്‍ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയോടെയല്ല സമരം നടത്തുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണ സ്വീകരിക്കില്ല. സമരത്തിന് രാഷ്ട്രീയ താല്‍പര്യങ്ങളില്ലെന്നും ഹര്‍ദിക്ക് പറഞ്ഞു.