ജമ്മുവില്‍ പാക് ഷെല്ലാക്രമണം: മൂന്ന് മരണം

Posted on: August 29, 2015 11:57 am | Last updated: August 30, 2015 at 9:17 am
SHARE

jammuജമ്മു: അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്ന പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ ആര്‍ എസ് പുര സെക്ടറിലാണ് പാക് റേഞ്ചര്‍മാര്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ അതിര്‍ത്തിയല്‍ പാക്കിസ്ഥാന്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്.

സായ് കുര്‍ദ് ഗ്രാമവാസികളായ സുഭാഷ് ചന്ദര്‍(45), ബിമല ദേവി(42), അബ്ദുലിയന്‍ ഗ്രാമത്തിലെ നിവാസിയായ പവന്‍ കുമാര്‍(55) എന്നിവരാണ് മരിച്ചത്. ഷെല്ലുകള്‍ക്ക് പുറമെ മെഷീന്‍ ഗണ്ണുകളും ഉപയോഗിച്ചാണ് പാക് സൈന്യം അക്രമം നടത്തിയത്.

ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാക് അതിര്‍ത്തിയില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി പാക് ദിനപത്രമായ ഡോണിന്റെ ഓണ്‍ലൈന്‍ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു.