മോദി ടൂറിസ്റ്റ് പ്രധാനമന്ത്രിയെന്ന് ഖാര്‍ഗെ

Posted on: August 19, 2015 10:36 pm | Last updated: August 20, 2015 at 12:24 am
SHARE

khargeബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ടൂറിസ്റ്റ് പ്രധാനമന്ത്രിയാണെന്നു ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വിദേശ രാജ്യങ്ങളില്‍ കറങ്ങിനടക്കുന്ന മോദിക്ക് പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്നും ഖാര്‍ഗെ പരിഹസിച്ചു. ഇതുവരെ 25 രാജ്യങ്ങളില്‍ പര്യടനം നടത്തിയ മോദി പാര്‍ലിമെന്റ് സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തണം. പാര്‍ലിമെന്റില്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ പ്രധാനമന്ത്രി ഉണ്ടാവില്ല. പ്രധാനമന്ത്രി ഈ സമയം മറ്റുരാജ്യങ്ങളില്‍ സംസാരിക്കുകയായിരിക്കും.
സ്വന്തം മന്ത്രിമാക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക്‌പോലും മോദിക്ക് സമയമില്ല. ബി ജെ പി ഭരണത്തില്‍ വണ്‍മാന്‍ ഷോയാണ് നടക്കുന്നതെന്നും ഖാര്‍ഗെ പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here