പാക് പഞ്ചാബ് ആഭ്യന്തരമന്ത്രി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

Posted on: August 16, 2015 2:59 pm | Last updated: August 17, 2015 at 6:58 pm

khanzada

ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ ആഭ്യന്തരമന്ത്രി ഷുജ ഖാന്‍സാദയുടെ ഓഫിസിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ മന്ത്രിയടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന മന്ത്രിയെ ജീവനോടെ പുറത്തെടുത്തെങ്കിലും ഗുരുതരമായി പരിക്കേറ്റ അദ്ദേഹം വൈകാതെ മരണത്തിന് കീഴടങ്ങി.

എങ്ങനെയാണ് സ്‌ഫോടനമുണ്ടായതെന്ന് അറിവായിട്ടില്ല. എന്നാല്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 2014ലാണ് ഖാനാസാദയ്ക്ക് ആഭ്യന്തരവകുപ്പിന്റെ ചുമതല നല്‍കിയത്. ഭീകരവാദത്തിനെതിരെ ശക്തമായി നിലകൊണ്ടിരുന്ന ആളാണ് ഖാന്‍സാദ. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല.