അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി : മന്ത്രി

Posted on: August 11, 2015 6:00 am | Last updated: August 10, 2015 at 11:26 pm
SHARE

Anoop-Jacob-തിരുവനന്തപുരം: ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. അത്തരത്തില്‍ പിടിക്കപ്പെടുന്നവരുടെ കേസുകള്‍ അവശ്യ സാധന നിയമ പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കും. അവര്‍ക്ക് മതിയായ ശിക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും.
സപ്ലൈകോ ഓണം മെട്രോ പീപ്പിള്‍സ് ബസാറിന്റെ ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളില്‍ പലതിന്റെയും വില കുറച്ചുകൊണ്ടാണ് സപ്ലൈകോ വിപണിയില്‍ ഇടപെടുന്നത്.
സാധാരണക്കാര്‍ക്ക് ആശ്വാസകരമായ വിലയില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിത്യോപയോഗ സാധനങ്ങള്‍ക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നുവെന്നതിനാല്‍ വിപണിയിലെ വില നിയന്ത്രണം വലിയ വെല്ലുവിളിയാണ്. സബ്‌സിഡി ഇനത്തില്‍ വന്‍തുക ചെലവിട്ടും സാധനവില സര്‍ക്കാര്‍ ഫലപ്രദമായി നിയന്ത്രിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here