റോമിംഗില്‍ രണ്ടു മണിക്കൂര്‍ സൗജന്യ കോള്‍; പുതിയ പ്ലാനുമായി ബി എസ് എന്‍ എല്‍

Posted on: August 5, 2015 4:13 pm | Last updated: August 5, 2015 at 4:14 pm
SHARE

bsnlകൊച്ചി: റോമിംഗിലും രണ്ടു മണിക്കൂര്‍ സൗജന്യമായി വിളിക്കാവുന്ന പുതിയ പ്ലാന്‍ ബി എസ് എന്‍ എല്‍ അവതരിപ്പിച്ചു. എസ് ടി വി 93 എന്ന പ്ലാന്‍ റീചാര്‍ജ്ജ് ചെയ്താല്‍ ഏത് നെറ്റ്‌വര്‍ക്കിലേക്കും ഒരു മാസത്തേക്ക് 120 മിനിറ്റ് സൗജന്യമായി വിളിക്കാം. 40 എസ് എം എസും സൗജന്യമായി അയക്കാം. ആദ്യമായാണ് റോമിംഗില്‍ സൗജന്യ കോള്‍ ചെയ്യാവുന്ന ഓഫര്‍ വരുന്നത്.

റോമിംഗില്‍ മാത്രം ഉപയോഗിക്കാവുന്ന ഈ ഓഫര്‍ സ്ഥിരമായി സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ബി എസ് എന്‍ എല്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ബി എസ് എന്‍ എല്‍ രാജ്യത്തൊട്ടാകെ ഇന്‍കമിംഗ് കോളുകള്‍ സൗജന്യമാക്കിയിരുന്നു.