നിലവിളക്ക്: നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി അബ്ദുറബ്ബ്

Posted on: August 2, 2015 12:09 pm | Last updated: August 4, 2015 at 12:12 am

abdu rabbu

കോഴിക്കോട്: നിലവിളക്ക് കൊളുത്തില്ലെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. ഈ വിഷയത്തില്‍ ഒറ്റപ്പെട്ടതായി കരുതുന്നില്ല. സി എച്ച് അടക്കമുള്ള ലീഗ് നേതാക്കളാരും നിലവിളക്ക് കൊളുത്താറുണ്ടായിരുന്നില്ല. പാര്‍ട്ടിയില്‍ ആരും ചെയ്യാത്തത് ചെയ്യാത്തതിന് പ്രതിരോധത്തിലാവേണ്ട കാര്യമില്ല. മുനീറിന്റെ അഭിപ്രായത്തെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും മന്ത്രി പ്രതികരിച്ചു.

ഒരു പൊതുചടങ്ങില്‍ മന്ത്രി നിലവിളക്ക് കൊളുത്താത്തതിനെ നടന്‍ മമ്മൂട്ടി പരസ്യമായി വിമര്‍ശിച്ചതോടെയാണ് നിലവിളക്ക് വിവാദം വീണ്ടും സജീവമായത്. ഇത് വ്യക്തിപരമായ നിലപാടാണെന്നായിരുന്നു മന്ത്രി എം കെ മുനീറിന്റേയും കെ എം ഷാജി എം എല്‍ എയുടേയും നിലപാട്. എന്നാല്‍ നിലവിളക്ക് ഇസ്ലാമിക വിരുദ്ധമാണെന്ന ശക്തമായ നിലപാടുമായി ഇ ടി മുഹമ്മദ് ബഷീര്‍ എം പി രംഗത്തു വന്നിരുന്നു.