കറന്‍സി നോട്ടുകളില്‍ എ പി ജെയുടെ ചിത്രം വേണമെന്ന ആവശ്യം ശക്തം

Posted on: August 1, 2015 8:27 pm | Last updated: August 1, 2015 at 8:29 pm
SHARE

386348-apjabbdulkalam-currency
ന്യൂഡല്‍ഹി: ജനങ്ങളുടെ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം വിടവാങ്ങിയതിനു ശേഷം സമൂഹമാധ്യമങ്ങളില്‍ എ പി ജെയുടെ വിയോഗത്തില്‍ അനുശോചനനറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളുടെ പ്രവാഹമായിരുന്നു. അതിനിടയില്‍ തന്നെ കറന്‍സി നോട്ടുകളില്‍ കലാമിന്റെ ചിത്രം പതിക്കണമെന്നാവശ്യപ്പെട്ട് എ പി ജെയുടെ ഫോട്ടോ പതിച്ച നിരവധി കറന്‍സി നോട്ടുകളുടെ ചിത്രങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ എ പി ജെ വിടപറഞ്ഞു ദിവസങ്ങള്‍ക്ക് ശേഷവും എ പി ജെ കറന്‍സികള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി തുടരുകയാണ്. നിലവില്‍ കറന്‍സി നോട്ടുകളില്‍ നല്‍കിയിട്ടുള്ള രാ്ഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം ഒരു വശത്തും മറുവശത്ത് എ പി ജെയുടെ ചിത്രവും നല്‍കണമെന്നാണ് ആവശ്യം.
മുന്‍ രാഷ്ട്രപതിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ചും അദ്ദേഹത്തിന്റെ നല്ല പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചും ലക്ഷക്കണക്കിന് പോസ്റ്റുകളാണ് ഫേസ്ബുക്കിലും ട്വിറ്ററിലും വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here