Kerala
ഫിയറ്റ് ലീനിയ എലഗന്റെ പുറത്തിറക്കി;വില 9.99 ലക്ഷം
ഫിയറ്റ് ലീനിയ എലഗന്റെ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി. 9.99 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേര്‍ഡ് ലീനിയ മോഡലില്‍ നിന്ന് മികച്ച മാറ്റങ്ങളൊന്നും ലിമിറ്റഡ് എഡിഷനിലില്ല.
ഫ്രണ്ട് ബാക്ക് ബമ്പറുകള്‍, സൈഡ് സ്‌കേര്‍ട്ട്, 16 ഇഞ്ച് അലോയ്‌സ് തുടങ്ങിയവയുടെ ഫുള്‍ ബോഡി കിറ്റ് ലിനിയ ലിമിറ്റഡ് എഡിഷനൊപ്പമുണ്ട്. ബ്ലാക്ക് ഗ്രില്ലും ബ്ലാക്ക് റൂഫും ഈ മോഡലിന്റെ പ്രത്യേകതയാണ്.
6.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോറ്റയ്‌മെന്റ് സിസ്റ്റം ആണ് പുതിയ മോഡലിന്റെ മറ്റൊരു പ്രധാന സവിശേഷത. പുതിയ സീറ്റ് കവര്‍, കാര്‍പെറ്റ്, ഡോര്‍ സില്‍ തുടങ്ങിയവയും പുതിയ കാറിലുണ്ട്.
---- facebook comment plugin here -----


