സി പി എം ലീഗ് ശൈലി സ്വീകരിക്കുന്നുവെന്ന് വി മുരളീധരന്‍

Posted on: July 31, 2015 4:47 pm | Last updated: August 1, 2015 at 12:51 am

v.muraleedharanതിരുവനന്തപുരം: ലീഗിന്റെ ശൈലിയിലാണ് സി പി എം സംസാരിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. യാക്കൂബ് മേമനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് പ്രകാശ് കാരാട്ട് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം സമുദായത്തില്‍ പെട്ടവര്‍ മാത്രമാണ് രാജ്യത്ത് തൂക്കിലേറ്റപ്പെടുന്നതെന്നാണ് കാരാട്ട് കഴിഞ്ഞ ദിവസം പറഞ്ഞത്.