സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 18,800

Posted on: July 31, 2015 2:26 pm | Last updated: July 31, 2015 at 2:26 pm

goldകൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. വെള്ളിയാഴ്ച്ച പവന് 80 രൂപ കുറഞ്ഞ് 18,800 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2350 രൂപയായി. കഴിഞ്ഞ ദിവസം പവന് 18880 രൂപയായിരുന്നു.

അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണത്തിന്റെ വിലയിടിവും രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് വിലിയിടിവിനു കാരണം. വിലയിടിവ് തുടരുമെന്ന് കണ്ട് സ്വര്‍ണം വിറ്റഴിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.