ഈ സര്‍ക്കാറിന്റെ കാലത്ത് വൈദ്യുതി നിരക്ക് ഉയര്‍ത്തില്ലെന്ന് ആര്യാടന്‍

Posted on: July 30, 2015 4:22 pm | Last updated: July 30, 2015 at 6:59 pm

aryadan at niyamasabhaതിരുവനന്തപുരം: വൈദ്യുതി നിരക്കോ സര്‍ചാര്‍ജോ ഈ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ത്തില്ലെന്നു വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്. നിയമസഭയില്‍ എ കെ ബാലന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് 800 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടെന്നും ഇതു പരിഹരിക്കാന്‍ പുറത്തുനിന്നു വാങ്ങേണ്ടതുണ്ടെന്നും ആര്യാടന്‍ പറഞ്ഞു.