പ്രഥമ സുരക്ഷാ പുരസ്‌കാരം ബുര്‍ജുമാന്‍ സ്റ്റേഷന്

Posted on: July 30, 2015 5:47 pm | Last updated: July 30, 2015 at 5:47 pm
SHARE

burjumanദുബൈ: ആര്‍ ടി എയുടെ പ്രഥമ സുരക്ഷാപുരസ്‌കാരം ബുര്‍ജുമാന്‍ മെട്രോ സ്റ്റേഷന്. സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സുരക്ഷ ഉറപ്പാക്കുന്നുവെന്നതിനുള്ള അംഗീകാരമാണിത്.
സമീപകാലത്ത് സ്റ്റേഷനില്‍ യാതൊരുവിധത്തിലുള്ള സുരക്ഷാവീഴ്ചയും അനുഭവപ്പെട്ടിട്ടില്ലെന്നത് പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് റെയില്‍ ഏജന്‍സി സി. ഇ. ഒ. അബ്ദുല്ല യൂസുഫ് അല്‍ അലി പറഞ്ഞു. എസ്‌കലേറ്ററില്‍ നിന്നോ ലിഫ്റ്റില്‍ നിന്നോ ആര്‍ക്കെങ്കിലും അപകടം പറ്റുകയോ ആരെങ്കിലും നിലത്ത് തെന്നി വീഴുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ല. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്റ്റേഷന്‍ പ്രവര്‍ത്തകര്‍ എല്ലാവിധ നടപടികളും കൈക്കൊള്ളുന്നുവെന്നതിന് തെളിവാണിത് അദ്ദേഹം പറഞ്ഞു.
വര്‍ഷം നാലുതവണയായി സ്റ്റേഷനുകളെ തിരഞ്ഞെടുത്ത് പുരസ്‌കാരം സമ്മാനിക്കും. അപകടങ്ങളുടെ തോതിലുള്ള കുറവ്, സുരക്ഷക്കായി സ്റ്റേഷന്‍ പ്രവര്‍ത്തകര്‍ കൈക്കൊള്ളുന്ന നടപടികള്‍ എന്നിവയായിരിക്കും പരിഗണിക്കുക.