തിരുവനന്തപുരം വിമാനത്താവളത്തില്‍ ടാങ്കര്‍ മറിഞ്ഞ് ഇന്ധനചോര്‍ച്ച

Posted on: July 29, 2015 2:52 pm | Last updated: July 30, 2015 at 12:14 am
SHARE

accident

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്ധനചോര്‍ച്ച. വിമാനത്താവളത്തില്‍ ഇന്ധനം നിറക്കാന്‍ കൊണ്ടുപോയ ടാങ്കര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. അമിത വേഗതയിലായിരുന്ന വാഹനം മതിലിലടിച്ച് റണ്‍വേയിലേക്ക് മറിയുകയായിരുന്നു. റണ്‍വേയ്ക്ക് സമീപമുള്ള പെരിമീറ്റര്‍ റോഡിലാണ് അപകടം നടന്നത്. ചോര്‍ച്ച തടയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സുരക്ഷാപ്രശ്‌നം ഇല്ലെന്നുംഅധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ടാങ്കര്‍ ലോറി മതിലിലിടിച്ചതിനു ശേഷം വിമാനത്താവളത്തിനുള്ളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ െ്രെഡവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ടാങ്കറാണ് മറിഞ്ഞത്.