കുഴികള്‍ നികത്താന്‍ ഒടുവില്‍ പോലീസെത്തി

Posted on: July 29, 2015 12:50 pm | Last updated: July 29, 2015 at 12:52 pm

TSY POLICE KUZI ADAKKUNNU

താമരശ്ശേരി: ദേശീയപാതയില്‍ ചുങ്കത്ത് രൂപപെട്ട കുഴികള്‍ ഒടുവില്‍ പോലീസ് നികത്തി. റോഡിലെ വലിയ കുഴികള്‍ കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്നാണ് പോലീസ് തന്നെ കുഴിയടക്കാനിറങ്ങിയത്. ട്രാഫിക് എസ് ഐ. സി അബ്ദുല്‍ മജീദിന്റെ നേതൃത്വത്തില്‍ കുഴികളില്‍ ക്വാറി വേസ്റ്റ് നിറച്ചു. മഴ തുടങ്ങിയതോടെ ഇവിടെ റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരുന്നു.
സംസ്ഥാന പാതയും ദേശീയപാതയും സംഗമിക്കുന്ന ഇവിടെ കുഴികള്‍ രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. രാവിലെയും വൈകീട്ടും മണിക്കൂറുകളോളം ഇവിടെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടാറുണ്ട്. ഇതിനിടെ കുടിവെള്ള പദ്ധതിയുടെ പൈപ്പിടാനായി റോഡിനു കുറുകെ കിടങ്ങ് കീറിയത് യാത്രാ ക്ലേശം ഇരട്ടിയാക്കി. ഇരുചക്ര വാഹനങ്ങള്‍ കിടങ്ങില്‍ വീണ് അപകടങ്ങളും സംഭവിച്ചിരുന്നു.