ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

Posted on: July 28, 2015 6:07 pm | Last updated: July 29, 2015 at 6:20 pm

teaching-english-in-indonesia

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. പാപുവ മേഖലയിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയതായി 7 രേഖപ്പെടുത്തിയ ചലനമാണ് ഇന്തോനേഷ്യയില്‍ ഉണ്ടായതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. പാപുവ പ്രവിശ്യാ തലസ്ഥാനമായ ജയപുരയില്‍ നിന്ന് 250 കിലോമീറ്റര്‍ പടിഞ്ഞാറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 6.41ഓടെയാണ് ഭുകമ്പം അനുഭവപ്പെട്ടത്. ഭൂചലത്തെ തുടര്‍ന്നുള്ള സുനാമി സാധ്യത ശാസ്ത്രജ്ഞര്‍ തള്ളി. മല നിരകളും ഗര്‍ത്തങ്ങളുമുള്ള പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. നാല് സെക്കന്‍ഡ് സമയം ശക്തമായി അനുഭവപ്പെട്ട ഭൂകമ്പം നടന്നത് എത്തിപ്പെടാന്‍ പ്രയാസമുളള പ്രദേശത്തായതിനാല്‍ അപകടത്തിന്റെ അളവ് വ്യക്തമായിട്ടില്ല.