കതിരൂര്‍ മനോജ് വധക്കേസ്: സിപിഐഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി കീഴടങ്ങി

Posted on: July 28, 2015 12:12 pm | Last updated: July 29, 2015 at 6:20 pm

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസിലെ ഇരുപതാം പ്രതി ടി ഐ മധുസൂദനന്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. സിപിഐഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയാണ് മധുസൂദനന്‍. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് കീഴടങ്ങല്‍.
മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ സിപിഎമ്മിന്റെ ഏറ്റവും ഉയര്‍ന്ന നേതാവാണു പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനന്‍. കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.