അബ്ദുള്‍ കലാമിന്റെ നിര്യാണം; രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം

Posted on: July 27, 2015 9:56 pm | Last updated: July 27, 2015 at 9:56 pm

kalam1ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ നിര്യാണത്തെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ഇന്ന് വൈകീട്ട് 6.55ന് ഷില്ലോംഗിലെ ഐ ഐ എമ്മില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. അവിടെ നിന്ന് ആശുപത്രിയിലെത്തിച്ചു. അവിടെ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 2002 ജൂലായ് 25 മുതല്‍ 2007 വരെ ആണ് കലാം ഇന്ത്യയുടെ രാഷ്ടപതിയായിരുന്നത്.