Connect with us

Thrissur

ഫത്‌ഹേ മുബാറക് ജില്ലയില്‍ നവ്യാനുഭവമായി

Published

|

Last Updated

വന്മേനാട് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന
പ്രവേശനോത്സവം

തൃശൂര്‍: വിദ്യയുടെ വിളക്കത്തിരിക്കാം എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മദ്‌റസ പ്രവേശനോത്സവത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഫത്‌ഹേ മുബാറക് ചെന്ത്രാപ്പിന്നി ഈസ്റ്റിലെ മനാറുല്‍ഹുദ മദ്‌റസയില്‍ സമസ്ത ജില്ലാ സെക്രട്ടറി നസ്‌റുദ്ദീന്‍ ദാരിമി നിര്‍വഹിച്ചു.
ജില്ലാ പ്രസിഡന്റ് എം എം ഇസ്ഹാഖ് സഖാഫി അധ്യക്ഷത വഹിച്ച പരിപാടിയില്‍ എസ് എം എ സംസ്ഥാന സെക്രട്ടറി പി എം എസ് തങ്ങള്‍ ബ്രാലം മുഖ്യ പ്രഭാഷണം നടത്തി. സിറാജുദ്ധീന്‍ സഖാഫി, നൗഷാദ് മൂന്നുപീടിക, മഹല്ല് പ്രസിഡന്റ് എം എം അബ്ദുള്‍ ഖാദര്‍, സെക്രട്ടറി അക്ബര്‍, ഖത്തീബ് ജാബിര്‍ സഖാഫി ജില്ലാ നേതാക്കളായ പി എസ് എം റഫീഖ് , നൗഷാദ് പട്ടിക്കര, ഇസ്മാഈല്‍ മുസ്‌ലിയാര്‍ സംബന്ധിച്ചു.
ജില്ലയിലെ മദ്‌റസകള്‍ക്കു മുന്നില്‍ അറിവിന്റെ അക്ഷരങ്ങള്‍ തേടിയെത്തിയ കുസുമങ്ങളെ സ്വാഗത ബാനര്‍ സ്ഥാപിച്ചും മധുര പാനീയ പലഹാരങ്ങളും പഠന സാമഗ്രികളും നല്‍കിയും അക്ഷര മധുരം പകര്‍ന്നും സ്വീകരിച്ചു.
വിവിധ ഡിവിഷനുകളില്‍ ഡിവിഷന്‍ തല ഉദ്ഘാടനങ്ങള്‍ക്ക് സംഘ കുടുംബത്തിലെ സാരഥികള്‍ നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest