Connect with us

Kozhikode

മതപ്രബോധകര്‍ ഗവേഷണ കുതുകികളാകണം: ഡോ. അസ്ഹരി

Published

|

Last Updated

കോഴിക്കോട്: മതപ്രബോധകര്‍ ഗവേഷണത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് മര്‍കസ ്ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി. പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ നടന്ന ആലുംനി മീറ്റും അനുമോദന സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ ജര്‍മ്മന്‍ എക്‌സലന്‍സി ഫെല്ലോഷിപ്പ് നേടിയ ഇ പി എം സ്വാലിഹ് നൂറാനി, യു ജി സി, ജെ ആര്‍ എഫ്, നെറ്റ് ജേതാക്കള്‍, ജാമിഅതുല്‍ഹിന്ദ് അല്‍ഇസ്‌ലാമിയ്യ, മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ റാങ്ക് ജേതാക്കള്‍ എന്നിവരെ അനുമോദിച്ചു. സയ്യിദ് മശ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍ അധ്യക്ഷനായിരുന്നു. വി ബീരാന്‍കുട്ടി ഫൈസി, അബൂസ്വാലിഹ് സഖാഫി, മുഹമ്മദ് സഖാഫി സംബന്ധിച്ചു.

Latest