Connect with us

Kerala

നീതി നിഷേധത്തിന് താക്കീതായി എസ് പി ഓഫീസ് മാര്‍ച്ച്

Published

|

Last Updated

വടകര: നീതി നിഷേധത്തിന് താക്കീതായി എസ് പി ഓഫീസ് മാര്‍ച്ച്. എസ് എസ് എഫ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ റിയാസ് കക്കംപിള്ളിയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ റൂറല്‍ എസ് പി ഓഫീസ് മാര്‍ച്ച് അധികാരികള്‍ക്കുള്ള താക്കീതായി.
നാദാപുരം പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ആയിരങ്ങള്‍ അണിനിരന്ന മാര്‍ച്ചില്‍ പോലീസിന്റെ ശത്രുതാപരമായ നിലപാടുകള്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്.
വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് എസ് പി ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. തുടര്‍ന്ന് റോഡില്‍ ഇരുന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് തുറാബ് തങ്ങള്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ക്രമസമാധാനം നിലനിര്‍ത്തേണ്ട പോലീസ് സുന്നി പ്രവര്‍ത്തകരെയും നേതാക്കളെയും ആക്രമിക്കുമ്പോള്‍ പ്രതികളെ സംരക്ഷിച്ചും പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി നീതി നിഷേധിക്കുന്നതും അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ വില നല്‍കേണ്ടി വരുമെന്ന് തുറാബ് തങ്ങള്‍ പറഞ്ഞു. അനീതിക്ക് സുന്നി പ്രസ്ഥാനം കൂട്ടുനിന്നിട്ടില്ല. പോലീസിനെയും നിയമ വ്യവസ്ഥയെയും ഭരണ ഘടനയെയും വിശ്വസിക്കുന്നവരാണ് സുന്നി പ്രവര്‍ത്തകര്‍. പോലീസില്‍ ആരൊക്കെയോ ഇതിന് തടസ്സം നില്‍ക്കുകയാണ്. ചെറിയൊരു മുന്നറിയിപ്പാണ് പ്രതിഷേധ മാര്‍ച്ച്. ഈ മുന്നറിയിപ്പ് അവഗണിക്കാതെ റിയാസിനെ മോചിപ്പിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ നടപടി സ്വീകരിക്കണം. ഇതിന് ഉത്തവാദിയായ പോലീസ് ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറായില്ലെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. അബ്ദുസ്സമദ് സഖാഫി മായനാട് അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി, മുഹമ്മദലി കിനാലൂര്‍, കലാം മാവൂര്‍, അലവി സഖാഫി കായലം, എം ടി ശിഹാബുദ്ദീന്‍ സഖാഫി, ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത് പ്രസംഗിച്ചു. ഇബ്‌റാഹീം സഖാഫി താത്തൂര്‍, കെ പി ചെറിയ കോയ പാലാഴി, ഇസ്മാഈല്‍ മിസ്ബാഹി ചെറുമോത്ത്, നസീര്‍ മേലടി, അക്ബര്‍ സ്വാദിഖ് ഇരിങ്ങല്ലൂര്‍, കുഞ്ഞുമുഹമ്മദ് വള്ള്യാട്, റശീദ് ഒടുങ്ങാക്കാട്, ജലീല്‍ അഹ്‌സനി നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest