ഓപ്പറേഷന്‍ അനന്ത പ്രഹസനമായി

Posted on: July 25, 2015 11:19 am | Last updated: July 25, 2015 at 11:19 am

യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ അനന്ത മണ്ണാര്‍ക്കാട് പ്രഹസനമായി ആദ്യ ദിവസം ദേശീയ പാതയില്‍ കുന്തിപ്പുഴ പാലം മുതല്‍ ഏതാനും മീറ്റര്‍ ദൂരം വരെയുള്ള ഭാഗമുളള റോഡിന്റെ ഇരുവശങ്ങളും അളന്ന് തിട്ടപ്പെടുത്തിയതൊഴിച്ചാല്‍ തുടര്‍ നടപടികളൊന്നുമായില്ല.
സര്‍വ്വെ തുടങ്ങിയപ്പോള്‍ നഗരത്തിലെ ഗതാഗത കുരിക്കിന് ശാശ്വത പരിഹാരമാവുമെന്ന് നഗരവാസികളും വ്യാപാരികളും ഒരുപോലെ ആശ്വാസം കൊണ്ടിരുന്നു. എന്നാല്‍ സര്‍വ്വെ നടപടികള്‍ തുടര്‍ ദിവസങ്ങളില്‍ നടക്കാത്തതില്‍ ജനങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. സര്‍വ്വെ നടപടികള്‍ മന്ദഗതിയിലാക്കാന്‍ ഉദ്ദ്യോഗസ്ഥന്‍മാരില്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സര്‍വ്വെ നടപടികള്‍ കാര്യക്ഷമമായി നടന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ നടത്താനാണ് വിവിധ സംഘടനകള്‍ ആലോചിക്കുന്നത്.