എ ജി രാജിവെക്കണമെന്ന് വി എസ്

Posted on: July 23, 2015 10:22 pm | Last updated: July 23, 2015 at 10:22 pm

vs achuthanandanതിരുവനന്തപുരം: ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചാതലത്തില്‍ അല്‍പമെങ്കിലും അഭിമാനം ബാക്കിയുണ്ടെങ്കില്‍ എ ജി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഭരണഘടനാ സ്ഥാപനമായ എ ജിയുടെ ഓഫീസിനെതിരെ ആദ്യമായാണ് ഇത്ര രൂക്ഷമായ വിമര്‍ശനമുണ്ടാവുന്നത്. ഒരു നിമിഷം പോലും ഈ പദവിയില്‍ തുടരാന്‍ എ ജിക്ക് അര്‍ഹതയില്ലെന്നും വി എസ് പറഞ്ഞു.