സ്വാതന്ത്ര്യ ദിനം;വിവിധ പരിപാടികളോടെ ആഘോഷിക്കും

Posted on: July 23, 2015 12:34 pm | Last updated: July 23, 2015 at 12:34 pm

പാലക്കാട്: ജില്ലയില്‍ ഈവര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ നടത്തുമെന്ന്് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ നടത്തിപ്പിന് സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. എ ആര്‍ പോലീസ് കെ എ പി, ലോക്കല്‍ പോലീസ്, എക്‌സൈസ് സ്റ്റാഫ്, വാളയാര്‍ -ഫോറസ്റ്റ് സ്‌കൂള്‍ ട്രെയിനീസ്, എന്‍.സി.സി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് എന്നിവരുള്‍പ്പെടുത്തികൊണ്ട് പരേഡ് നടത്തുന്നതിന് എ.ആര്‍ ക്യാമ്പ് കമാന്ററെ ചുതലപ്പെടുത്തി.
കമാന്റിംഗ് ഓഫീസര്‍, എന്‍ സി സി, 27 കേരള ബറ്റാലിയന്‍, വിവിധി സ്‌കൂളുകളിലെ പ്രധാനധ്യാപകരുടെ സഹകരണം പരേഡ് നടത്തുന്നതിന് ഉണ്ടാവണമെന്നും ആവശ്യമായ റിഹേഴ്‌സല്‍ നടത്തുവാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ആഗസ്റ്റ് 11, 12 തിയ്യതികളില്‍ വൈകീട്ട് മൂന്ന് മണിക്കും 13ന് രാവിലെ ഏഴുമണിക്കും റിഹേഴ്‌സല്‍ ഉണ്ടായിരിക്കുമെന്ന് കമാന്റര്‍ അറിയിച്ചു. കൃത്യസമയത്ത് പരേഡിനുള്ള വിദ്യാര്‍ത്ഥികളും സ്റ്റാഫും എത്തിചേരണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. മലമ്പുഴ ജവഹര്‍ നവോദയ വിദ്യാലയം, കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയം, ഗവ.മോയന്‍ ഗേള്‍സ് എച്ച് എസ് എസ് എന്നീ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ സാംസ്‌ക്കാരികപരിപാടികള്‍ അവതരിപ്പിക്കാന്‍ തയ്യാറാണെന്ന് പ്രസ്തുത സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ അറിയിച്ചു.
പരിപാടികള്‍ നടത്തുന്നതിനും അവസരം നല്‍കുന്നതിനും ഇവര്‍ക്ക് വേണ്ട യാത്രാസൗകര്യം ഒരുക്കുന്നതിന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ അറിയിക്കണമെന്നും പരേഡിനുള്ള വിദ്യാര്‍ത്ഥികളെ രാവിലെ 7.30നു മുന്‍പ് മൈതാനത്തെത്തിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുവാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
പരേഡ് നടക്കുന്ന കോട്ടമൈതാനം വൃത്തിയാക്കുന്നതിനും ചടങ്ങിന് മൈതാനം ഒരുക്കുന്നതിനും മൈതാനം പരിസരത്തുള്ള ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, കടകള്‍ എന്നിവ അലങ്കരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ലഘുഭക്ഷണം നല്‍കുന്നതിനും മറ്റുമായി ടൗണ്‍ഹാള്‍ അനെക്‌സ് റിസര്‍വ് ചെയ്ത വയ്ക്കുവാനും നിര്‍ദ്ദേശിച്ചു.
മൈതാനത്തിന്റെ ക്രമീകരണത്തിന് ഒരു ലോഡ് മണല്‍ നിര്‍മ്മിതി കേന്ദ്രത്തില്‍ നിന്നും ആഗസ്റ്റ് എട്ടിനു മുമ്പ്് എത്തിക്കുന്നതിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അലങ്കരിക്കുന്നതിന് ഓഫീസ് മേധാവികള്‍ശ്രദ്ധിക്കണം. സ്വാതന്ത്ര്യദിനത്തില്‍ എല്ലാ വില്ലേജ് ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തുന്നതിനും നിശ്ചിത സമയപരിധിക്കകം തന്നെ പതാക താഴ്ത്തുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ തഹസില്‍ദാര്‍മാര്‍ നല്‍കണം.
സ്വാതന്ത്ര്യദിനാഘോഷം വിജയമാക്കുന്നതിന് ചര്‍ച്ച നടത്തി ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനും സ്വാതന്ത്ര്യസമര സേനാനികളെ ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനും പാലക്കാട് തഹസില്‍ദാരെ ചുമതലപ്പെടുത്തി. യോഗത്തില്‍ എ ഡി എം യു നാരായണന്‍കുട്ടി, ആര്‍ ഡി ഒ കെ ശെല്‍വരാജ്, ഹുസൂര്‍ ശിരസ്തദാര്‍ സി വിശ്വനാഥന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി എം എല്‍ സുനില്‍, വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.