കടല്‍ക്കൊലക്കേസിലെ നാവികരെ വിട്ടുകിട്ടണമെന്ന് ഇറ്റലി

Posted on: July 22, 2015 4:42 pm | Last updated: July 23, 2015 at 12:33 am

italian marinesന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിലെ പ്രതികളായ നാവികരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. നാവികര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഇന്ത്യക്കാവില്ലെന്നും ഇന്ത്യയിലെ നിയമ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ഇറ്റലി രാജ്യാന്തര ട്രൈബ്യൂണലില്‍ ആവശ്യപ്പെട്ടു. ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയമാണ് രാജ്യാന്തര െ്രെടബ്യൂണലില്‍ ആവശ്യം ഉന്നയിച്ചത്.

നാവികരെ ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്നും െ്രെടബ്യൂണല്‍ തീരുമാനമെടുക്കും വരെ നാവികര്‍ക്കെതിരെ ഇന്ത്യയിലെ നിയമനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ഇറ്റലി ആവശ്യപ്പെട്ടു.