കോണ്‍ഗ്രസിനെതിരെ സുഷമ; കല്‍ക്കരി കേസ് പ്രതിക്ക് പാസ്‌പോര്‍ട്ട് നല്‍കാന്‍ കോണ്‍ഗ്രസ് നേതാവ് സമ്മര്‍ദ്ദം ചെലുത്തി

Posted on: July 22, 2015 10:49 am | Last updated: July 23, 2015 at 12:33 am

sushamaന്യൂഡല്‍ഹി: കല്‍ക്കരി കേസിലെ ഒരു പ്രതിക്ക് പാസ്‌പോര്‍ട്ട് നല്‍കാന്‍ കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ. കല്‍ക്കരി കേസിലെ മുഖ്യപ്രതി സന്തേഷ് ബഗ്‌രോദിയക്ക് പാസ്‌പോര്‍ട്ട്് നല്‍കാനാണ് കോണ്‍ഗ്രസ് നേതാവ് തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. കോണ്‍ഗ്രസ് നേതാവിന്റെ പേര് പാര്‍ലമെന്റില്‍ വെളിപ്പെടുത്തുമെന്നും സുഷമ ട്വിറ്ററില്‍ കുറിച്ചു.