കരുനാഗപ്പള്ളിയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം

Posted on: July 22, 2015 9:05 am | Last updated: July 23, 2015 at 12:33 am

accident

കൊല്ലം: കരുനാഗപ്പള്ളി പുത്തന്‍തെരുവില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. കെ എസ് ആര്‍ ടി സി ബസ്സും മാരുതി കാറും കൂട്ടിയിടിച്ചാണ് അപകടം. മരിച്ചത് ഒരു കുടുംബത്തിലെ നാല് പേരും ഡ്രൈവറും
അപകടത്തില്‍ മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ആലങ്കോട ്‌സ്വദേശി സാജിദ, മക്കളായ ഷാമിന(19), ആലിഫ് (15), അജ്മല്‍(4), ഡ്രൈവര്‍ നബീല്‍() എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം കല്ലംമ്പലത്തു നിന്നുള്ള കാറാണ് അപകടത്തില്‍ പെട്ടത്.