സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥി മരിച്ചു

Posted on: July 21, 2015 6:20 pm | Last updated: July 22, 2015 at 12:15 am
SHARE

accidentകൊല്ലം: കല്ലുവാതുക്കലില്‍ സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥി മരിച്ചു. ചിറക്കര രാഘവേന്ദ്ര സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥി കെവിന്‍ പ്രകാശാണ് മരിച്ചത്. ഇന്ന് മൂന്നരയോടെയാണ് സംഭവം.

കുട്ടി റോഡിലേക്ക് തെറിച്ച് വീണതറിയാതെ ബസ് യാത്ര തുടര്‍ന്നു. ഇത് ശ്രദ്ധയില്‍ പെട്ട ഓട്ടോ ഡ്രൈവര്‍മാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.