സംസ്ഥാനത്ത് വന്‍ വിലക്കയറ്റമെന്ന് സര്‍ക്കാര്‍

Posted on: July 20, 2015 4:26 pm | Last updated: July 22, 2015 at 12:14 am

goods price hikeതിരുവനന്തപുരം: സംസ്ഥാനത്ത് വന്‍ വിലക്കയറ്റമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ സമ്മതിച്ചു. പാല്‍, പച്ചക്കറി തുടങ്ങിയവയുടെ വിലയില്‍ 50 ശതമാനത്തിലേറെ വര്‍ധനയുണ്ടായതായി സര്‍ക്കാര്‍ സഭയില്‍ വെച്ച കണക്ക് പറയുന്നു. കഴിഞ്ഞ നാലുവര്‍ഷത്ത് കണക്കാണ് സര്‍ക്കാര്‍ സഭയില്‍ വെച്ചത്.

നാലു വര്‍ഷത്തിനിടെ അരിയുടെ വില 20 ശതമാനത്തിലേറെ വര്‍ധിച്ചു. ചെമ്പ അരിക്ക് 32 ശതമാനവും മട്ട അരിക്ക് 21 ശതമാനവുമാണ് വില കൂടിയത്. വെളിച്ചെണ്ണ 51 ശതമാനം വര്‍ധിച്ചു. സവാള വില 89 ശതമാനമാണ് കൂടിയിരിക്കുന്നത്. ഹോട്ടല്‍ ഭക്ഷണത്തിന് 65 ശതമാനത്തോളം വില വര്‍ധനയുണ്ടായെന്ന് മന്ത്രി അനൂപ് ജേക്കബ് സഭയില്‍ വ്യക്തമാക്കി.