സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ കനത്ത മഴക്ക് സാധ്യത

Posted on: July 19, 2015 10:35 am | Last updated: July 20, 2015 at 6:19 pm

rain.....തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്.

അപകട സാധ്യതയുള്ളതിനാല്‍ ദുരന്ത നിവാരണ അതോറിറ്റി ജില്ലാ കളക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മലയോര മേഖലയിലെ വിനോദ സഞ്ചാരത്തിന് താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തി. കടലിലും പുഴയിലും കുളിക്കാനിറങ്ങുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇടവപ്പാതിയില്‍ സംസ്ഥാനത്ത് 32 ശതമാനം കുറവ് മഴയാണ് ഇതുവരെ ലഭിച്ചത്.