സ്‌നേഹവും പാരസ്പര്യവും ഈദിന്റെ സന്ദേശം: പൊന്മള

Posted on: July 18, 2015 12:58 am | Last updated: July 17, 2015 at 8:03 pm

PONMALA ABDUL KHADIR MUSLIYARകോഴിക്കോട്: സ്‌നേഹവും പാരസ്പര്യവുമാണ് ഈദിന്റെ സന്ദേശമെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. ഇല്ലാത്തവന് നല്‍കിയും പരസ്പരം സ്‌നേഹം കൈമാറിയുമാണ് ഈദ് ധന്യമാക്കേണ്ടത്. സമാധാനമാണ് ഇസ്‌ലാമിന്റെ മുഖമുദ്ര. ഇസ്‌ലാമിന്റെ പേരില്‍ അതിക്രമം നടത്തിയും സ്വയം ചാവേറായും മതത്തിന്റെ അന്തസ്സത്തയെ കളഞ്ഞ് കുളിക്കുന്ന മത തീവ്രവാദത്തിനെതിരെ സന്ധിയില്ലാ സമരപ്രഖ്യാപനമാണ് ഈദില്‍നിന്ന് നമുക്ക് ലഭിക്കേണ്ട പാഠം. ജീവിതത്തിലെ പുഷ്‌കല യുഗമാണ് യുവത്വം. അത് രാജ്യ പുരോഗതിക്കും സമാധാനത്തിനും സ്‌നേഹ, സൗഹാര്‍ദ വ്യാപനത്തിനും ചെലവഴിക്കാന്‍ നാം പ്രതിജ്ഞചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.