കോട്ടക്കലില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

Posted on: July 17, 2015 10:37 am | Last updated: July 19, 2015 at 9:26 am
SHARE

 

kottഎടരിക്കോട്: കോട്ടക്കലിനടുത്ത് എടരിക്കോട് ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തിരുച്ചിറപ്പള്ളി മനോഹരന്‍ റാസുവാണ് മരിച്ചത്.
പുലര്‍ച്ചെ മൂന്നരയോടെ കോഴിച്ചെനയിലെ വളവില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ അന്‍പത് അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ടാങ്കറിന് തീ പിടിച്ചെങ്കിലും അല്‍പ സമയത്തിനകം അണക്കാനായി. ടാങ്കര്‍ കാലിയായിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ടാങ്കറില്‍ വാതകമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് തിരൂര്‍, മലപ്പുറം, കോഴിക്കോട്, യൂണിറ്റുകളില്‍ നിന്നുള്‍പെടെ ആറ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി വാഹനത്തിലേക്ക് പമ്പ് ചെയ്തിരുന്നു. പ്രദേശത്തേക്കുള്ള വൈദ്യൂതി ബന്ധവും വിച്ഛേദിച്ചിരുന്നു.
ഇന്ധനം നിറക്കാന്‍ വേണ്ടി മംഗലാപുരത്തേക്ക് പോകുയായിരുന്ന ടാങ്കര്‍ ആണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് കോഴിക്കോട്-തൃശ്ശൂര്‍ ദേശീയ പാതയില്‍ രാവിലെ രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. വാഹനത്തിനടിയില്‍ കൂടുതല്‍ ആളുകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തി രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. മറിഞ്ഞ ടാങ്കര്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.