കൊണ്ടോട്ടിയില്‍ ബസ്സപകടം; മൂന്ന് മരണം

Posted on: July 16, 2015 8:17 pm | Last updated: July 17, 2015 at 12:11 am
SHARE

accidentമലപ്പുറം: കൊണ്ടോട്ടി പറമ്പില്‍ പീടികയില്‍ ബസ് മറിഞ്ഞ് മൂന്ന് മരണം. ഓടികൊണ്ടിരിക്കുന്ന ബസിന്റെ ആക്‌സില്‍ പൊട്ടി ബൈക്കിന്റെ മുകളിലേക്ക് മറിയുകയായിരുന്നു. ബൈക്ക് യാത്രക്കാരന്‍ തമിഴ്‌നാട് സ്വദേശി ശെല്‍വം, വഴിയാത്രക്കാരന്‍ പള്ളിയാലില്‍ കുഞ്ഞിമുഹമ്മദ് എന്നിവരാണ് മരിച്ചത്. മരിച്ച മൂന്നാമത്തെയാളെ പറ്റി വിവരം ലഭിച്ചിട്ടില്ല.

കൊണ്ടോട്ടി ചെമ്മാട് റൂട്ടിലോടുന്ന അല്‍ അമീന്‍ എന്ന ബസാണ് അപകടത്തില്‍ പെട്ടത്. വൈകീട്ട് 6.40ഓടെയായിരുന്നു അപകടം. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.