അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു

Posted on: July 15, 2015 6:06 pm | Last updated: July 16, 2015 at 9:42 am
SHARE

BSF_Border_Patrol_Winter_ജമ്മു: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒരു ബി എസ് എഫ് ജവാനും രണ്ട് പ്രദേശവാസികള്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റു. ബി എസ് എഫിന്റെ മോളു പോസ്റ്റിന് നേരെയായിരുന്നു ആക്രമണം.

പുലര്‍ച്ചെ മുതല്‍ പാക് സൈന്യം മോട്ടോര്‍ ആക്രമണം തുടങ്ങിയിരുന്നു. അക്രമത്തില്‍ പരിക്കേറ്റവരെ ജമ്മുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.