ജലീല ഫൗണ്ടേഷന് ആസ്റ്റര്‍ ഒരു കോടി നല്‍കി

Posted on: July 15, 2015 4:43 pm | Last updated: July 15, 2015 at 4:43 pm
അല്‍ ജലീല ഫൗണ്ടേഷനും ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയറും  ധാരണാ പത്രത്തില്‍ ഒപ്പിട്ടപ്പോള്‍
അല്‍ ജലീല ഫൗണ്ടേഷനും ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയറും
ധാരണാ പത്രത്തില്‍ ഒപ്പിട്ടപ്പോള്‍

ദുബൈ: മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും ചികിത്സാ രംഗത്തും പ്രവര്‍ത്തിക്കുന്ന അല്‍ ജലീല ഫൗണ്ടേഷന് ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ ഒരു കോടി ദിര്‍ഹം സംഭാവന നല്‍കിയതായി ഡി എം ഹെല്‍ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു. യു എ ഇയുടെ ആരോഗ്യ മേഖലയില്‍ കൂടുതല്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജലീല ഫൗണ്ടേഷന് സാധിക്കുമെന്നും അസാദ് മൂപ്പന്‍ വ്യക്തമാക്കി.
അര്‍ബുദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന കാഴ്ചപ്പാട് ജലീല ഫൗണ്ടേഷനുണ്ട്. ഇതേ താല്‍പര്യം ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയറിനും ഉണ്ടെന്ന് ആസാദ് മൂപ്പന്‍ പറഞ്ഞു. ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയറിന്റെ ജീവകാരുണ്യത്തെ ജലീല ഫൗണ്ടേഷന്‍ സി ഇ ഒ ഡോ. അബ്ദുല്‍ കരീം സുല്‍ത്താന്‍ അല്‍ ഉലമാ പ്രശംസിച്ചു.