ഈദ്: ആര്‍ ടി എ സൗജന്യ ബസ് ഏര്‍പെടുത്തും

Posted on: July 15, 2015 4:36 pm | Last updated: July 15, 2015 at 4:36 pm
SHARE

busദുബൈ: ഈദ് ദിനത്തിലെ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി ആര്‍ ടി എ സൗജന്യ ബസ് ഏര്‍പെടുത്തും.
ഈദ് അവധി ദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന വേള്‍ഡ് ട്രേഡ് സെന്ററിനും ദുബൈ മാളിനും ഇടയിലാവും യാത്രക്കാര്‍ക്കായി സൗജന്യ യാത്ര ആര്‍ ടി എ അനുവദിക്കുക.
10 ബസുകളാണ് ഇതിനായി ഈ റൂട്ടില്‍ അനുവദിക്കുകയെന്ന് ആര്‍ ടി എ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി വിഭാഗം സി ഇ ഒ മൈത്ത ബിന്‍ അദിയ്യ് വ്യക്തമാക്കി.
ഈദ് ദിനത്തില്‍ ഉച്ചക്ക് ഒന്നിന് ആരംഭിക്കുന്ന ബസ് സര്‍വീസ് അവധി അവസാനിക്കുന്നത് വരെ തുടരും. ബുര്‍ജ് ഖലീഫ മേഖലയിലും ഡൗണ്‍ ടൗണ്‍ മേഖലയിലും പ്രധാന റോഡുകളില്‍ ഗതാഗതക്കുരുക്ക് കുറക്കാന്‍ സമീപത്തെ സമാന്തര റോഡുകളില്‍ വിവിധ ഭാഗത്തേക്ക് എത്തിച്ചേരാന്‍ പ്രത്യേക ഗാതാഗത സിഗ്നലുകള്‍ സ്ഥാപിക്കുമെന്നും അവര്‍ പറഞ്ഞു. തിരക്കുകുറക്കുന്നതോടൊപ്പം നിരവധി പേര്‍ക്ക് ആശ്വാസവുമാകും ഈ സൗജന്യ സര്‍വീസ്.