വിജ്ഞാന വിരുന്നുകള്‍ മുടങ്ങാതെ ചേറ്റിപുറമാട്ടെ പന്തല്‍

Posted on: July 15, 2015 8:54 am | Last updated: July 15, 2015 at 8:56 am

vengara copyവേങ്ങര: വിശ്വാസികള്‍ക്ക് മുടങ്ങാതെ വിജ്ഞാന വിരുന്നൊരുക്കുകയാണ് വേങ്ങര ചേറ്റിപ്പുമാടിലെ ഐമ്പാടി തൊടുവിലെ പന്തല്‍.
പ്രദേശത്തെ സുന്നി പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ 2010 ലാണ് അഞ്ഞൂറിലധികം പേര്‍ക്ക് ഇരിക്കാവുന്ന ഷെഡ്ഡും സ്റ്റേജും ഒരുക്കിയത്. വിജ്ഞാനം നുകരാനെത്തുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതാണ് മലപ്പുറം -പരപ്പനങ്ങാടി സംസ്ഥാന പാതയോരത്തെ ഈ സ്ഥിരം പന്തല്‍. ഓരോ ആഴ്ചയിലും ഉച്ചക്ക് മുന്‍പ് ഇവിടെ ഇസ്‌ലാമിക പ്രഭാഷണങ്ങള്‍ നടക്കുന്നു.
ഓരോ മാസവും ബദ്ര്‍ മൗലിദ് സദസ്സും മുടങ്ങാതെ നടന്ന് വരുന്നു. കൂടാതെ ഓരോ മുസ്‌ലിം വിശേഷ ദിവസങ്ങളിലും വിശ്വാസികള്‍ ഒരുമിച്ചു കൂടി ഇവിടെ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നു. ഓരോ റമസാനിലും 29 വരെ ഇവിടെ മുടങ്ങാതെ വിജ്ഞാന സദസ്സുകളും പ്രാര്‍ഥനകളും നടന്നു വരുന്നു. പ്രദേശവാസികളെ വിളിച്ചു കൂട്ടി ഓരോ റമസാനിലും ഒരു ദിവസം നോമ്പ് തുറയും മുടങ്ങാതെ നടത്തി വരുന്നു. കൂടാതെ ഇവിടെ കേന്ദ്രമായി എസ് വൈ എസിന്റെ സാന്ത്വന പ്രവര്‍ത്തനങ്ങളും സജീവമായി നടക്കുന്നുണ്ട്.