ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ്: കേരളം ഓവറോള്‍ കിരീടം നിലനിര്‍ത്തി

Posted on: July 14, 2015 10:55 am | Last updated: July 14, 2015 at 10:55 am

meet-hCgWyചെന്നൈ: ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളം ഓവറോള്‍ കിരീടം നിലനിര്‍ത്തി. 7 സ്വര്‍ണം ഉള്‍പ്പടെ 24 മെഡലുകള്‍ നേടിയാണു കേരളം ചാമ്പ്യന്മാരായത്. തമിഴ്‌നാടാണു രണ്ടാം സ്ഥാനത്ത്.

വനിതകളുടെ 400 മീറ്റര്‍ റിലെയില്‍ കേരളത്തിന്റെ ഷര്‍ബാന സിദ്ദീഖ്, ജിസ്‌ന മത്യു, ആര്‍. അനു, ടിന്റു ലൂക്ക എന്നിവരങ്ങുന്ന ടീം സ്വര്‍ണം നേടി. ഇന്നു കേരളത്തിനു ലഭിച്ച ഏക സ്വര്‍ണം ഇതാണ്.

177.5 പോയിന്റോടെയാണു കേരളം ചാമ്പ്യന്മാരായത്. രണ്ടാം സ്ഥാനത്തെത്തിയ തമിഴ്‌നാടിന് 146 പോയിന്റുണ്ട്. 137 പോയിന്റോടെ ഹരിയാന മൂന്നാമതെത്തി.