ഷോപ്പിംഗ് മാളില്‍ ഒളിക്യാമറ: ജീവനക്കാരന്‍ പിടിയില്‍

Posted on: July 14, 2015 1:07 am | Last updated: July 14, 2015 at 1:07 am
SHARE

Hidden_Camera_Ld_L686yകൊച്ചി: ഷോപ്പിംഗ് മാളിലെ വസ്ത്രവില്‍പ്പനശാലയില്‍ ഒളി ക്യാമറവെച്ച് ദൃശ്യം പകര്‍ത്തിയ ജീവനക്കാരന്‍ പിടിയില്‍. വൈറ്റില ഗോള്‍ഡ് സൂക്കിലെ ഫാഷന്‍ അറ്റ് ബിഗ് ബസാര്‍ ഷോറൂമില്‍ വസ്ത്രം മാറുന്ന മുറിയില്‍ ക്യാമറ ഒളിപ്പിച്ചുവെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ അരൂക്കുറ്റി സ്വദേശി ഷാജഹാനെ(22)യാണ് ഒരു യുവതിയുടെ പരാതിയില്‍ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. വസ്ത്രമെടുക്കാനെത്തിയ സ്ത്രീ തിരഞ്ഞെടുത്ത വസ്ത്രം മാറുന്നതിനായി ട്രയല്‍ മുറിയില്‍ കയറുന്നതിനിടയില്‍ മൊാബൈല്‍ ഫോണില്‍ വിഡിയോ ക്യാമറ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസില്‍ പാരാതി നല്‍കുകയായിരുന്നു.