ഈദിന് കാശ്മീരിന് ലക്ഷം കോടിയുടെ പാക്കേജ്

Posted on: July 13, 2015 3:54 pm | Last updated: July 13, 2015 at 11:02 pm

Narendra-Modi-Wavingശ്രീനഗര്‍: ഈദുല്‍ ഫിത്വറിന് കാശ്മീരിന് വന്‍ സാമ്പത്തിക വികസന പാക്കേജുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 70,000 മുതല്‍ ഒരു ലക്ഷം കോടിയുടെ വരെ സാമ്പത്തിക പാക്കേജാണ് മോദി പ്രഖ്യാപിക്കുക എന്നാണ് റിപ്പോര്‍ട്ട്. ജൂലായ് 17ന് കാശ്മീരില്‍ നടക്കുന്ന ചടങ്ങിലോ 22ന് ബി ജെ പി സംഘടിപ്പിക്കുന്ന ഈദ് മിലന്‍ പരിപാടിയിലോ വെച്ചായിരിക്കും മോദി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക.

കാശ്മീരിലെ ബി ജെ പി – പി ഡി പി സര്‍ക്കാറിന് കരുത്ത് പകരുക എന്ന ഉദ്ദേശ്യത്തോടെയാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നത്. 2014ലെ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് തുക പ്രധാനമായും ഉപയോഗിക്കുക.