പാരീസില്‍ ആയുധധാരികളായ കവര്‍ച്ച സംഘം പത്ത് പേരെ ബന്ദിളാക്കി

Posted on: July 13, 2015 1:39 pm | Last updated: July 13, 2015 at 11:02 pm
SHARE

PARIS

പാരീസ്: ആയുധധാരികളായ സംഘം പാരിസില്‍ പത്ത് പേരെ ബന്ദികളാക്കി. പാരീസിന് സമീപമുള്ള ടെകസ്റ്റയില്‍ കേന്ദ്രമായ പ്രിമാര്‍ക്ക് ഷോറൂമിലാണ് ആളുകളെ ബന്ദികളാക്കിയിരിക്കുന്നത്. കവര്‍ച്ച ലക്ഷ്യമിട്ടെത്തിയതാണ് സംഘമെന്ന് കരുതുന്നു. സംഭവസ്ഥലത്തേക്ക് പ്രത്യേക സേനയെ അയച്ചതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

പ്രാദേശിക സമയം പുലര്‍ച്ചെ ആറരക്കാണ് സംഭവം. തോക്ക് ധാരികളായ രണ്ടോ മൂന്നോ പേര്‍ കടയിലേക്ക് ഇരച്ചുകയറി ആളുകളെ ബന്ദികളാക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.