വൈവിധ്യങ്ങളുമായി നഗരം പെരുന്നാള്‍ തിരക്കില്‍

Posted on: July 13, 2015 1:28 pm | Last updated: July 13, 2015 at 1:28 pm

eid rushകോഴിക്കോട്: പെരുന്നാളിനു മുമ്പുള്ള അവസാന ഞായറാഴ്ചയായ ഇന്നലെ നഗരത്തിലെങ്ങും വന്‍തിരക്ക്. ആവശ്യക്കാരെ കാത്ത് മിഠായിത്തെരുവും എല്ലാ ഷോപ്പുകളും പെരുന്നാളിന് മുന്നേ തന്നെ ഒരുങ്ങിയിരുന്നു. രാവിലെ മുതല്‍ തന്നെ നഗരത്തിലേക്ക് ആവശ്യക്കാരുടെ ഒഴുക്കായിരുന്നു. കോഴിക്കോട് നഗരത്തില്‍ ഇന്നലെ തെരുവോര വിപണിയും സജീവമായിരുന്നു. നഗരത്തില്‍ സ്ത്രവിപണിയിലാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്. ഫാന്‍സി, ഫൂട്ട്‌വെയര്‍, ഗൃഹോപകരണ ഷോറൂമുകളിലും തിരക്കുണ്ടായിരുന്നു.
ഉപഭോക്താക്കളുടെ തിരക്കു കാരണം രാത്രി വൈകിയും ഇപ്പോള്‍ കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിപണിയുണര്‍ന്നാല്‍ സന്ധ്യക്കാണ് തിരക്കു കുറയുന്നത്. നോമ്പുതുറ കഴിഞ്ഞാല്‍ വീണ്ടും കടകള്‍ സജീവമാകും. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ വിപണി ഏറ്റവും വലിയ തിരക്കാനുള്ളതെന്ന് കച്ചവടക്കാര്‍ പറയുന്നു. രണ്ട് അവധിദിനങ്ങള്‍ ലഭിച്ചതോടെ കുടുംബത്തോടെയാണ് കൂടുതല്‍ പേരും വിപണിയിലെത്തിയത്. ഇന്നലെ കോഴിക്കോട് നഗരത്തില്‍ പതിവായുള്ള സണ്‍ഡേ മാര്‍ക്കറ്റിലും വലിയ തിരിക്കായിരുന്നു. തിരക്ക് കാരണം ഇന്നലെ മിഠായിത്തെരുവിലേക്ക് വാഹനങ്ങള്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി.
വസ്ത്രങ്ങളില്‍ വ്യത്യസ്ത മോഡലുകളുമായാണ് വസ്ത്രവിപണി ആവശ്യക്കാരെ സ്വാഗതം ചെയ്യുന്നത്. ഷര്‍ട്ട്, ജീന്‍സ്, പാന്റ്‌സ്, ഷര്‍വാണി തുടങ്ങിയ ഇനങ്ങളാണ് യുവാക്കളുടെ ഇഷ്ട വൈവിധ്യങ്ങള്‍. ബ്രാന്‍ഡഡ് ഷര്‍ട്ടുകളും പാന്റ്‌സുകളും സ്വന്തമാക്കാനാണ് യുവാക്കള്‍ക്ക് ഇഷ്ടം. ചുരിദാര്‍, സാരി, ലാച്ച തുടങ്ങി സ്ത്രീകള്‍ക്കുള്ള വിവിധ ഇനങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളിലും വൈവിധ്യങ്ങള്‍ ഏറെയുണ്ട്. കൊച്ചുവസ്ത്രങ്ങളാണെങ്കിലും വിലക്ക് കുറവൊന്നുമില്ല. ഞായര്‍ ഒഴിവുള്ള കടകള്‍ പോലും ഇന്നലെ രാത്രിവരെ തുറന്നു പ്രവര്‍ത്തിച്ചു.
ഹാന്റ്‌ലൂം തുണിത്തരങ്ങളുമായി നടക്കുന്ന നഗരത്തിലെ മേളകളിലെല്ലാം ഇന്നലെ തിരക്കായിരുന്നു. കൂടുതല്‍ പേരെ സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ഡിസ്‌കൗണ്ടും സമ്മാനപദ്ധതികളും വ്യപാരികള്‍ വിഷ്‌കരിച്ചിട്ടുണ്ട്. മഴ ചെറിയ തോതില്‍ തെരുവുകച്ചവടക്കാര്‍ക്ക് പ്രയാസമാവുന്നുണ്ട്. ആം ഓഫ് ജോയ് വെബ്‌സൈറ്റ് തുറന്നു