താജുല്‍ ഉലമയുടെ സ്മരണയില്‍ സ്വലാത്ത് നഗര്‍

Posted on: July 13, 2015 1:18 pm | Last updated: July 13, 2015 at 1:18 pm

ullal thangal newമലപ്പുറം: വര്‍ഷങ്ങളോളം പ്രാര്‍ഥനാ സമ്മേളനത്തിന് നേതൃത്വം നല്‍കിയിരുന്നത് താജുല്‍ ഉലമാ സയ്യിദ് ഉള്ളാള്‍ തങ്ങളായിരുന്നു. താജുല്‍ ഉലമയില്ലാത്ത രണ്ടാമത്തെ പ്രാര്‍ഥനാ സമ്മേളനമാണ് ഇന്ന്. തന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയിലും വളരെ ആവേശത്തോടെയാണ് താജുല്‍ ഉലമാ പ്രാര്‍ഥനാ സമ്മേളനത്തിന് നേതൃത്വം നല്‍കിയിരുന്നത്.
ഒരു ചെറുപ്പക്കാരന്റെ ആവേശവും ഉത്സാഹവുമായിരുന്നു മഅ്ദിനിലെ വേദികളില്‍ പങ്കെടുക്കാന്‍ താജുല്‍ഉലമക്കുണ്ടായിരുന്നത്. പ്രാര്‍ഥനാ സമ്മേളനത്തിനെത്തിച്ചേരുന്ന വിശ്വാസി ലക്ഷങ്ങള്‍ക്ക് പ്രധാനപ്പെട്ട രണ്ട് ഇജാസത്തുകള്‍ അവിടുന്ന നല്‍കുകയും ചെയ്തിരുന്നു. തങ്ങളുടെ വിയോഗത്തിന് മുമ്പ് അവസാനമായി പങ്കെടുത്ത പൊതുപരിപാടിയും പ്രാര്‍ഥനാ സമ്മേളനമായിരുന്നു. 2014 ഫെബ്രുവരി ഒന്നിനാണ് താജുല്‍ ഉലമയുടെ വിയോഗം. ഈ വര്‍ഷത്തെ പ്രാര്‍ഥനാ സമ്മേളനത്തിന്റെ മെയിന്‍ കവാടം അവിടുത്തെ നാമധേയത്തിലാണ്.