കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു

Posted on: July 13, 2015 10:01 am | Last updated: July 13, 2015 at 11:02 pm

harthalകോട്ടയം: പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് ദലിത് യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ എല്‍ ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യബസ്, ടാക്‌സി സര്‍വീസുകള്‍ നിലച്ചിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള കെ എസ് ആര്‍ ടി സി ബസുകളും ഓടുന്നില്ല. അതേസമയം, കോട്ടയം വഴി കടന്നുപോകുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് പോലീസ് അകമ്പടി നല്‍കുന്നുണ്ട്. ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ ്‌നിരത്തിലുള്ളത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത പോലീസ് സുരക്ഷ എര്‍പ്പെടുത്തിയിട്ടുണ്ട്.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി എല്‍ ഡി എഫ് നേതാക്കള്‍ അറിയിച്ചു.