Connect with us

Malappuram

പാടന്തറ മര്‍കസില്‍ വിശ്വാസികള്‍ക്ക് ആത്മീയ ആവേശം പകര്‍ന്ന് പ്രാര്‍ഥനാ സംഗമവും നോമ്പുതുറയും

Published

|

Last Updated

ഗൂഡല്ലൂര്‍: പരിശുദ്ധിയുടെ പവിത്രതയില്‍ മെയ്യും മനവും വിമലീകരിക്കാന്‍ പ്രപഞ്ചനാഥന്‍ കനിഞ്ഞരുളിയ വിശുദ്ധ റമസാന്‍കാലം. വിശപ്പറിഞ്ഞുള്ള പകലുകള്‍, ആരാധന നിറഞ്ഞ രാവുകള്‍, ആത്മീയതയുടെ രുചി പകര്‍ന്ന് ആത്മാവിനെ സ്ഫുടം ചെയ്യുവാനുതകുന്ന പുണ്യരാവില്‍ അഖിലാണ്ഡനാഥന്റെ കാരുണ്യത്തോടടുക്കാന്‍ വിശ്വാസികള്‍ പാടന്തറ മര്‍കസില്‍ ഒരുമിച്ചുകൂടി. പാടന്തറ മര്‍കസില്‍ റമളാന്‍ 25ാം രാവിനോടനുന്ധിച്ച് സംഘടിപ്പിച്ച സമൂഹ നോമ്പുതുറയിലും, ദുആ മജ്‌ലിസിലും നൂറുക്കണക്കിനാളുകള്‍ സംന്ധിച്ചു.അനാഥകളും, അഗതികളും, മുതഅല്ലിമുകളുമൊത്തുള്ള സംഗമം ആത്മീയാനുഭൂതിയുളവാക്കി. വൈകിട്ട് അഞ്ച് മണിയോടെ ആരംഭിച്ച പരിപാടിയില്‍ അസ്മാഉല്‍ ഹുസ്‌നാ റാത്തീബ്, മരണപ്പെട്ടവര്‍ക്കു വേണ്ടിയുള്ള തഹ്‌ലീല്‍, യാസീന്‍ പാരായണം, സമൂഹ നോമ്പുതുറ തുടങ്ങിയവ നടന്നു.തറാവീഹ് നിസ്‌കാരം, അവ്വാീന്‍ നിസ്‌കാരം, തസ്ബീഹ് നിസ്‌കാരം, സ്വലാത്ത് മജ്‌ലിസ്, തൗബ തുടങ്ങിവയും നടന്നു. പാടന്തറ മര്‍കസ് ജനറല്‍ മാനേജര്‍ സയ്യിദ് അലിഅക്ബര്‍ സഖാഫി അല്‍ുഖാരി എടരിക്കോട് മജ്‌ലിസുകള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ് ഹി ഫള്‌ലര്‍റഹ്മാന്‍ സഖാഫി അല്‍ ജിഫ്രി, ഉക്കാശ് അലി സഖാഫി, എ ഹംസഹാജി, മൊയ്തീന്‍ ഫൈസി, സി ഹംസ ഹാജി, എം എ മജീദ് ഹാജി, മൊയ്തീന്‍ ദാരിമി, എസ് ടി അഹ്മദ് മുസ്‌ലിയാര്‍, കെ കെ ഹംസഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.