Connect with us

Kerala

എം എല്‍ എമാര്‍ എമാര്‍ ചികിത്സാ ചെലവിനത്തില്‍ കൈപ്പറ്റിയത് കോടികള്‍

Published

|

Last Updated

കൊച്ചി: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ എം എല്‍ എമാര്‍ ചികിത്സാ ചെലവിനത്തില്‍ കൈപ്പറ്റിയത് കോടികളെന്ന് വിവരാവകാശ രേഖ. ജനപ്രതിനിധികളുടെയും ബന്ധുക്കളുടെയും ചികിത്സക്കായി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സര്‍ക്കാര്‍ ചെലവഴിച്ചത് 4,26,11,825 രൂപയാണ്. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍. ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് എന്നിവരുടെ ചികിത്സാ ചെലവ് ഉള്‍പ്പെടാതെയാണ് ഇത്. സംസ്ഥാനത്തിന് പുറത്തും വിദേശത്തുമാണ് മിക്ക എം എല്‍ എമാരും ചികിത്സയെടുക്കുന്നതെന്നും വിവരാവകാശ രേഖകയില്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ ജനപ്രതിനിധികള്‍ക്ക് ലഭിക്കുമെന്നിരിക്കെയാണ് അത് ഒഴിവാക്കിയാണ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. ജനപ്രതിനിധികള്‍ക്ക് ചികിത്സാ ചെലവിനത്തില്‍ കൈപ്പറ്റാവുന്ന തുകക്ക് പരിധിയില്ല. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് വഴി എം എല്‍ എ മാരുടെ ചികിത്സാ ചെലവിന്റെ അധിക ബാധ്യതയില്‍ നിന്ന് ഒഴിവാകാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നതാണ് വസ്തുത. എം എല്‍ എ മാരില്‍ 11 പേര്‍ അഞ്ച് ലക്ഷത്തിനും മീതെയാണ് ചികിത്സാ ചെലവ് ഇനത്തില്‍ കൈപ്പറ്റിയത്. തോമസ് ചാണ്ടിയാണ് ഏറ്റവും ഉയര്‍ന്ന തുക കൈപ്പറ്റിയത്. അമേരിക്കയിലെ ചികിത്സാ ചെലവുള്‍പ്പടെ 1,91, 14,366 രൂപ. അന്തരിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ചികിത്സക്കായി യാത്രചെലവുള്‍പ്പടെ 60,41,002 രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടത്. പ്രമുഖ എം.എല്‍ എമാരുടെ ചികിത്സാ ചെലവുകള്‍ ഇങ്ങനെ. സി ദിവകരന്‍ 12,09,824, സി എഫ് തോമസ് 9,47,990, ഇപി ജയരാജന്‍ 6,87,821, രാമകൃഷണന്‍ 6,53,317, അന്‍വര്‍ സാദത്ത് 4,53,838, കോടിയേരി ബാലകൃഷ്ണന്‍ 3,54,051.

---- facebook comment plugin here -----

Latest