ബെര്‍ലുസ്‌ക്കോണിക്ക് കൈക്കൂലി കേസില്‍ മൂന്ന് വര്‍ഷം തടവ്

Posted on: July 10, 2015 6:00 am | Last updated: July 9, 2015 at 11:41 pm

റോം: മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയും മാധ്യമ വ്യവസായ പ്രമുഖനുമായ ബെര്‍ലുസ്‌ക്കോണിയെ 2006-2008 കാലത്ത് ഒരു സെനറ്റര്‍ക്ക് കൈക്കൂലി കൊടുത്ത കേസില്‍ നേപ്പിള്‍സ് കോടതി മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. എന്നാല്‍ 78 കാരനായ ബെര്‍ലുസ്‌ക്കോണിക്ക് നിയമങ്ങളുടെ പരിമിതി കാരണം ശിക്ഷ ലഭിക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല. ഇറ്റാലിയന്‍ സെനറ്ററായിരുന്ന സെര്‍ജിയോ ദെ ഗ്രിഗോറിയക്ക് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന റൊമനോ പ്രോഡിയുടെ കൂട്ടുമുന്നണിയില്‍ നിന്ന് രാജിവെക്കാന്‍ ഇടനിലക്കാരനിലൂടെ കൈക്കൂലി നല്‍കിയെന്നതായിരുന്നു കേസ്.